|
വേദി : വടക്കുംനാഥ ക്ഷേത്രം, തൃശ്ശൂര്‍
തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലാണ് അനുഷ്‌ഠാനസ്വഭാവമുള്ള ആനയൂട്ട് നടക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഔഷധഗുണമുള്ള ഭക്ഷണം ആനകള്‍ക്കു നല്‍കുന്നതാണ് ഈ ചടങ്ങ്. ആനകളുടെ ആരോഗ്യപരിപാലനത്തില്‍ അതീവ പ്രാധാന്യമുണ്ട് ഈ ഔഷധ ചികിത്സയ്‌ക്ക്.
കര്‍ക്കടകമാസം (ജൂലൈ - ഓഗസ്‌റ്റ്) ഒന്നാം തിയതീയാണ് ആനയൂട്ടു നടക്കുന്നത്. ആയുര്‍വേദ ചികിത്സയുടെ കാലം കൂടിയാണ് കര്‍ക്കടകം.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന് ഏതാനും മിനിറ്റുകൊണ്ട് വടക്കുംനാഥ ക്ഷേത്രത്തിലെത്താം.
സമീപസ്ഥ വിമാനത്താവളം :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി. ഇവിടെ നിന്ന് തൃശ്ശൂര്‍ നഗരത്തിലേക്ക് ഏകദേശം 58 കിലോമീറ്റര്‍
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|