|
വേദി : പാലശ്ശേരി പാടശേഖരം, ആനന്ദപ്പള്ളി, അടൂര്‍, പത്തനംതിട്ട ജില്ല
നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി. ജനകീയമായ സാംസ്‌കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കാളകള്‍ നൂറുകണക്കിനു ജനങ്ങളെ സാക്ഷി നിര്‍ത്തി ചെളി വയലുകളില്‍ മിന്നല്‍ വേഗത്തില്‍ പായുന്ന ത്രസിപ്പിക്കുന്ന കാഴ്‌ച ഇവിടെ കാണാം. അതിവിദഗ്‌ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത്.
ഉഴുതുമറിച്ച വയലുകള്‍ (കണ്ടങ്ങള്‍) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേര്‍ന്നതാണ് ഒരു ടീം. ഇത്തരം 30 ടീമുകളെങ്കിലും മത്സരത്തില്‍ പങ്കെടുക്കും. ഉച്ചമുതല്‍ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്‌ധ്യമുള്ള കാളക്കാരുമാണ് മരമടിയില്‍ പങ്കെടുക്കുന്നത്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :ചെങ്ങന്നൂര്‍, ഇവിടെ നിന്ന് അടൂരിലേക്ക് 25 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 92 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|