|
വേദി : ആറാട്ടുപുഴ ശാസ്‌താക്ഷേത്രം, തൃശ്ശൂര്‍ ജില്ല
കേരളത്തിലെ ഏറ്റവും പുരാതനമായ പൂരോത്സവമാണ് ആറാട്ടുപുഴയിലെ അയ്യപ്പ (ശാസ്‌താവ്) ക്ഷേത്രത്തിലേത്. അറുപതോളം ആനകള്‍ നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുടചൂടി അണിനിരക്കുന്ന അപൂര്‍വമായ ദൃശ്യവിസ്‌മയമാണിത്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാര്‍ ആനപ്പുറത്തേറി ആറാട്ടുപുഴ ശാസ്‌താവിന്റെ തിരുമുറ്റത്തെത്തുന്നതാണ് ഈ ഉത്സവം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നുള്ള തൃപ്രയാറപ്പനുമായി അവിടത്തെ ഗജവീരന്‍ കൂടി എത്തുന്നതോടെ പൂരം മാസ്‌മര പ്രഭയോടെ ഉച്ചസ്ഥായിയിലെത്തും.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 14 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 58 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|