English  |  Font  |  Site Map  |  Search
                 അര്‍ത്തുങ്കല്‍ പെരുന്നാള്‍
                 

വേദി : സെയന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി, അര്‍ത്തുങ്കല്‍, ആലപ്പുഴ ജില്ല

ജനുവരിയില്‍ അര്‍ത്തുങ്കല്‍ പള്ളിയിലെ വിശുദ്ധ സെബസ്‌ത്യാനോസിന്റെ (St. Sebastian) പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പെരുനാള്‍ ഉത്സവം നടക്കുന്നു. കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണ്‌ അര്‍ത്തുങ്കല്‍ പള്ളി. പള്ളിക്കടുത്തുള്ള കടപ്പുറത്ത്‌ നൂറുകണക്കിനു ജനങ്ങള്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത്‌ പെരുനാളിന്റെ സവിശേഷതകളിലൊന്നാണ്‌. കടപ്പുറത്ത്‌ ഘോഷയാത്രയും നടക്കും.

എത്തേണ്ടവിധം :
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചേര്‍ത്തല 6 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 85 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ