|
വേദി : ഇളങ്കാവ് ശ്രീ ഭഗവതീ ക്ഷേത്രം, വടയാര്‍ വൈക്കം, കോട്ടയം ജില്ല
വൈക്കത്തു നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇളങ്കാവ് ഭഗവതീക്ഷേത്രത്തിലെ ആറ്റുവേല വിസ്‌മയകരമായ ജലോത്സവമാണ്. തന്റെ സഹോദരിയായ ഇളങ്കാവില്‍ ഭഗവതിയെ സന്ദര്‍ശിക്കാന്‍ എത്തുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിക്കു നല്‍കുന്ന വരവേല്‌പാണ് ആറ്റുവേലയെന്ന് ഐതിഹ്യം. ഇളങ്കാവ് ക്ഷേത്രത്തിന്റെ മാതൃകകള്‍ കെട്ടിയൊരുക്കിയ ഒട്ടേറെ അലങ്കരിച്ച വള്ളങ്ങള്‍ മറ്റു വള്ളങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണഘോഷയാത്ര നടത്തുന്നു. ക്ഷേത്രത്തിന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആറ്റുവേലക്കടവില്‍ നിന്നാണ് വള്ളഘോഷയാത്ര പുറപ്പെടുന്നത്
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : എറണാകുളം, 30 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 50 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|