|
 |
വേദി : ചമ്പക്കുളം ആറ്, ആലപ്പുഴ
കേരളത്തിലെ വള്ളംകളിക്കാലം ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളിയോടുകൂടിയാണ്. മിഥുനമാസത്തിലെ മൂലം നക്ഷത്രദിവസമാണ് ചമ്പക്കുളം ആറ്റില്‍ ഈ ജലമേള നടക്കുന്നത്. ചമ്പക്കുളത്ത് മാപ്പിളശ്ശേരിക്കടവു മുതല്‍ മഠത്തില്‍ ക്ഷേത്രത്തിനു സമീപമുള്ള മാളിയേക്കല്‍ കടവുവരെയാണ് വള്ളംകളി നടക്കുന്നത്. പമ്പാനദി തന്നെയാണ് ചമ്പക്കുളം ആറ് എന്നു വിളിക്കപ്പെടുന്നത്. ചുണ്ടന്‍ ഉള്‍പ്പെടെയുള്ള വിവിധ തരം വള്ളങ്ങള്‍ക്ക് മത്സരങ്ങളുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ആലപ്പുഴ 26 കി. മീ.
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, ആലപ്പുഴ നിന്ന് 85 കി. മീ. അകലെ
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|