English  |  Font  |  Site Map  |  Search
                 ചിനക്കത്തൂര്‍ പൂരം
                 

വേദി : ശ്രീഭഗവതി ക്ഷേത്രം, ചിനക്കത്തൂര്‍ പാലപ്പുറം, പാലക്കാട്‌ ജില്ല

ആഡംബരപൂര്‍വം അണിയിച്ചൊരുക്കിയ 33 ആനകള്‍ സായാഹ്നത്തില്‍ അണിനിരക്കുന്ന ചിനക്കത്തൂര്‍ പൂരം ദൃശ്യവിസ്‌മയങ്ങളിലൊന്നാണ്‌. മേളം ആ കാഴ്‌ചപ്പെരുമയ്‌ക്കു കൊഴുപ്പേകുന്നു. അലങ്കരിച്ച 16 കെട്ടുകുതിരകളും എട്ടു കെട്ടുകാളകളും ഭക്തര്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. വെള്ളാട്ട്‌, പൂത്താനം, തിറയാട്ടം, ആണ്ടിവേലന്‍, കുംഭംകളി തുടങ്ങിയ അനുഷ്‌ഠാനകലകളും ഇവിടെ അരങ്ങേറുന്നു. തോല്‌പ്പാവക്കൂത്താണ്‌ ചിനക്കത്തൂര്‍ പൂരത്തിന്റെ മറ്റൊരു സവിശേഷത.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഒറ്റപ്പാലം, ക്ഷേത്രത്തില്‍ നിന്ന്‌ 5 കി. മീ.
സമീപസ്ഥ വിമാനത്താവളം: കോയമ്പത്തൂര്‍, തമിഴ്‌നാട്‌ 85 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ