English  |  Font  |  Site Map  |  Search
                 എടത്വാ പെരുന്നാള്‍
                 

വേദി : സെയന്റ്‌ ജോര്‍ജ്‌ പള്ളി, എടത്വാ, ആലപ്പുഴ

പമ്പാനദിക്കരയിലുള്ള ബൃഹത്തായ ക്രൈസ്‌തവ ദേവാലയമാണ്‌ എടത്വാപള്ളി. മധ്യകാല യൂറോപ്യന്‍പള്ളികളെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇതിന്റെ വാസ്‌തുശില്‌പശൈലി. കൊടികയറ്റുന്നതോടെ ആരംഭിക്കുന്ന പെരുന്നാള്‍ക്കാലത്ത്‌ ബസിലിക്കയുടെ മധ്യത്തിലെ വേദിയില്‍ സ്വര്‍ണ്ണാലംകൃതമായ വിശുദ്ധ ജോര്‍ജ്ജിന്റെ വിഗ്രഹം പ്രതിഷ്‌ഠിക്കും. പ്രാര്‍ത്ഥനകളും മറ്റ്‌ അനുഷ്‌ഠാനങ്ങളും നടക്കുക ഇവിടെയായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിനാളുകള്‍ പെരുന്നാളിനെത്താറുണ്ട്‌. കലാപരിപാടികളും വാണിഭവുമെല്ലാം പെരുന്നാളിനു കൊഴുപ്പേകുന്നു

എത്തേണ്ട വിധം

തിരുവല്ലയില്‍ നിന്ന്‌ ബസില്‍ അരമണിക്കൂര്‍

സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ല, 15 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 85 കി. മീ.





വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ