English  |  Font  |  Site Map  |  Search
                 ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌
                 

വേദി : ശ്രീമഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍, കോട്ടയം ജില്ല

ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിലെ മുഖ്യസവിശേഷതയാണ്‌ ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌. സ്വര്‍ണത്തിലുള്ള ഗജശില്‌പങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്‌. ഏഴ്‌ ആനകള്‍ക്ക്‌ രണ്ടടിയും ഒരാനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ആ എട്ടാമത്തെ ആനയെയാണ്‌ 'അര'യെന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഉത്സവത്തിന്റെ എട്ടാംനാളാണ്‌ ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മയാണ്‌ ക്ഷേത്രത്തിന്‌ ആനകള്‍ കാഴ്‌ചവച്ചത്‌. പത്തു ദിവസത്തെ ഉത്സവം മേളങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പ്രസിദ്ധമാണ്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :
ഏറ്റുമാനൂര്‍, 3 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 64 കി. മീ.





വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ