English  |  Font  |  Site Map  |  Search
                 കടമ്മനിട്ട പടയണി
                 

വേദി : കടമ്മനിട്ട ദേവീക്ഷേത്രം, കടമ്മനിട്ട, പത്തനംതിട്ട ജില്ല

അനുഷ്‌ഠാനകലയായ പടയണി (പടേനി) എല്ലാവര്‍ഷവും മേടമാസം ഒന്നാം തീയതി മുതല്‍ പത്താം തീയതി വരെ കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ (കടമ്മനിട്ടക്കാവ്‌) അരങ്ങേറുന്നു. പത്താം ദിവസ (പത്താമുദയം) മാണ്‌ പടയണിയുടെ ഗംഭീരമായ സമാപനം. കാലന്‍കോലം, ഭൈരവിക്കോലം തുടങ്ങിയ ഒട്ടേറെ കോലങ്ങള്‍ പടയണിയില്‍ രംഗത്തെത്തുന്നു. കമുകിന്‍പാളയില്‍ നിര്‍മിച്ച്‌ നിറം കൊടുത്തവയാണ്‌ ഓരോ കോലവും. ഒട്ടേറെ പാളകള്‍ വേണം ഓരോ കോലത്തിന്റെയും നിര്‍മാണത്തിന്‌. തപ്പിന്റെ താളത്തില്‍ പടയണിപ്പാട്ടിനനുസരിച്ച്‌ കോലം കെട്ടുന്നവര്‍ കാവിനു മുന്നില്‍ നൃത്തം ചെയ്യുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :
തിരുവല്ല (പത്തനംതിട്ട നിന്ന്‌ ഏകദേശം 30 കി. മീ. അകലെ)
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, പത്തനംതിട്ട നിന്ന്‌ 119 കി. മീ.





വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ