English  |  Font  |  Site Map  |  Search
                 കല്‌പാത്തി രഥോത്സവം
                 

വേദി : ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം, കല്‌പാത്തി, പാലക്കാട്‌ ജില്ല

കല്‌പാത്തി ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ പരമശിവന്റെ ഉത്സവമാണ്‌ ഈ രഥോത്സവം. കേരളത്തിലെ പുരാതനമായ തമിഴ്‌ ബ്രാഹ്മണ കേന്ദ്രങ്ങളിലൊന്നാണ്‌ കല്‌പാത്തി. ദക്ഷിണകാശിയെന്ന്‌ കല്‌പാത്തിയെ വിളിക്കാറുണ്ട്‌. ഉത്സവത്തിന്റെ ആദ്യത്തെ നാലു ദിവസം വേദപാരായണവും കലാപരിപാടികളും നടക്കും. അവസാനത്തെ മൂന്നു ദിവസം ആയിരക്കണക്കിനു ഭക്തന്മാര്‍ ചേര്‍ന്ന്‌ തെരുവുകളിലൂടെ ക്ഷേത്രരഥങ്ങള്‍ വലിച്ചു കൊണ്ടുപോകും. ഏഴുനൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌ കല്‌പാത്തി വിശ്വനാഥക്ഷേത്രത്തിന്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസറ്റേഷന്‍ : പാലക്കാട്‌, 3 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്‌നാട്‌ 55 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ