English  |  Font  |  Site Map  |  Search
                 കാഞ്ഞിരമറ്റം കൊടിക്കുത്ത്‌
                 

വേദി : കാഞ്ഞിരമറ്റം പള്ളി, എറണാകുളം ജില്ല

ശൈഖ്‌ ഫരീദുദ്ദീന്റെ സ്‌മാരകമായാണ്‌ കാഞ്ഞിരമറ്റം മുസ്‌ലീംപള്ളി നിര്‍മിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നു. ജനുവരി 13, 14 തീയതികളിലാണ്‌ ഇവിടത്തെ കൊടിക്കുത്ത്‌ ഉത്സവം. രാത്രി നടക്കുന്ന ചന്ദനക്കുടം നേര്‍ച്ച സമയത്ത്‌ ചന്ദനക്കുഴമ്പു പൂശിയ കുടങ്ങളുമായി ഭക്തര്‍ ഘോഷയാത്രയായി പള്ളിയിലേക്കു പ്രവഹിക്കുന്നു. നെറ്റിപ്പട്ടം ചൂടിയ ആനകളും കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടാവും. ദഫ്‌മുട്ട്‌, കോല്‍ക്കളി തുടങ്ങിയ മുസ്‌ലീം കലാരൂപങ്ങളും ഉത്സവകാലത്ത്‌ അരങ്ങേറുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :
എറണാകുളം, 25 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 45 കി. മീ.





വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ