|
 |
വേദി : ശിവക്ഷേത്രം, കൊട്ടിയൂര്‍, കണ്ണൂര്‍ ജില്ല
വടക്കന്‍കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കൊട്ടിയൂര്‍. ബാവലിപ്പുഴയുടെ ഇരു കരകളിലായി രണ്ടു ക്ഷേത്രങ്ങളുണ്ട് - അക്കര കൊട്ടിയൂരും ഇക്കര കൊട്ടിയൂരും. ഇടവമാസ (മേയ് - ജൂണ്‍)ത്തിലെ ചോതിനക്ഷത്രദിവസം ആരംഭിച്ച് മിഥുന (ജൂലൈ - ഓഗസ്‌റ്റ്)ത്തിലെ ചിത്തിരനക്ഷത്ര ദിവസം അവസാനിക്കുന്ന 28 ദിവസത്തെ വൈശാഖ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ എത്തുന്നു.
തവിനാല്‍ ഗ്രാമത്തിലെ മുതിരിക്കാവ് ക്ഷേത്രത്തില്‍ നിന്ന് ഇക്കര കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് വാള്‍ കൊണ്ടുവരുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്. മുതിരിക്കാവില്‍ പൂജിക്കപ്പെടുന്ന ഈ വാള്‍ ദക്ഷന്റേതാണെന്നാണു വിശ്വാസം. ദക്ഷയാഗം നടന്നത് മുതിരിക്കാവില്‍ വച്ചാണത്രേ.
ശിവലിംഗത്തിന്റെ പ്രതീകമായ ഒരു ശിലയില്‍ നെയ്യും ഇളനീരും അഭിഷേചിക്കുന്നത് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളില്‍പ്പെടുന്നു. സ്വയംഭൂശിവലിംഗമാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. 28 ദിവസത്തെ ഉത്സവത്തില്‍ വിശേഷിച്ചും ഇളനീര്‍വെയ്‌പ്പ്, രോഹിണി പൂജ തുടങ്ങിയ വേളകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കാറുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തലശ്ശേരി, 44 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, കരിപ്പൂര്, കണ്ണൂരില്‍ നിന്ന് 93 കി. മീ.
ഉത്സവകാലത്ത് പ്രത്യേക ബസ് സര്‍വീസ് ഉണ്ടാവും.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|