|
 |
വേദി : മച്ചാട്ട് തിരുവാണിക്കാവ്, വടക്കാഞ്ചേരി, തൃശ്ശൂര്‍ ജില്ല.
മച്ചാട്ടുവേല, മച്ചാട്ട് മാമാങ്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉത്സവം മച്ചാട്ട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് അരങ്ങേറുന്നത്. അഞ്ചു ദിവസത്തെ ഉത്സവത്തിന്റെ അവസാന നാളില്‍ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ആനയെഴുന്നള്ളിപ്പും ചെണ്ടമേളവും കൂടിച്ചേരുമ്പോള്‍ മച്ചാട്ടുവേലയ്‌ക്ക് മാമാങ്കപ്പൊലിമ കിട്ടുന്നു. ഒട്ടേറെ കലാപരിപാടികളും ഉണ്ടാവും.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 21 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 58 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|