English  |  Font  |  Site Map  |  Search
                 മലയാറ്റൂര്‍ പെരുന്നാള്‍
                 

വേദി : സെയന്റ്‌ തോമസ്‌ പള്ളി, മലയാറ്റൂര്‍, എറണാകുളം ജില്ല

കൊച്ചിയില്‍ നിന്ന്‌ 47കി.മീ. അകലെയുള്ള ഈ കത്തോലിക്കാദേവാലയം സമുദ്രനിരപ്പില്‍ നിന്ന്‌ 609 മീറ്റര്‍ ഉയരത്തിലുള്ള മലയാറ്റൂര്‍ മലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. യേശുവിന്റെ ശിഷ്യരിലൊരാളായ സെയന്റ്‌ തോമസിനു സമര്‍പ്പിക്കപ്പെട്ട പള്ളിയിലെ ഉത്സവത്തിന്‌ (മലയാറ്റൂര്‍ പെരുന്നാളിന്‌) ഓരോ വര്‍ഷവും ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നു. മലകയറ്റമാണ്‌ തീര്‍ത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്‌.
 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : അങ്കമാലി 17 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 15 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ