|
 |
വേദി : പള്ളി ഭഗവതിക്ഷേത്രം, നീലമ്പേരൂര്‍, ആലപ്പുഴ ജില്ല
ഭഗവതിയുടെ പ്രീതിക്കായി പടയണിക്കോലങ്ങള്‍ അനുഷ്‌ഠാനപരമായി ചുവടുവയ്‌ക്കുന്ന നീലമ്പേരൂര്‍ പടയണി (പടേനി) വര്‍ണ്ണപ്പൊലിമയ്‌ക്കും രൗദ്രഭാവത്തിനും പ്രശസ്‌തമാണ്. ഭദ്രകാളി ദാരികനെ വധിച്ചശേഷം നടത്തിയ ജയഘോഷയാത്രയുടെ പ്രതീകാത്മകാവിഷ്‌കാരമാണ് പടയണി. പുരാണ കഥാപാത്രങ്ങളുടെ കോലങ്ങളുമായി നടത്തുന്ന കെട്ടുകാഴ്‌ചയും ചെണ്ടമേളവും പടയണി ഉത്സവത്തിന് കൊഴുപ്പുകൂട്ടുന്നു.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോട്ടയം, 16 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 76 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|