|
 |
വേദി : നെല്ലിക്കുളങ്ങര ഭഗവതീക്ഷേത്രം, നെന്മാറ, പാലക്കാട് ജില്ല
നെന്മാറ, വല്ലങ്ങി ഗ്രാമക്കാര്‍ ചേര്‍ന്നു നടത്തുന്ന നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് നെന്മാറവല്ലങ്ങിവേല. കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടന്‍ കലാരൂപങ്ങള്‍ ഉത്സവസമയത്ത് അരങ്ങേറുന്നു. സമാപനദിന (വേല) ത്തില്‍ നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകള്‍ എഴുന്നള്ളത്തിന് അണിനിരക്കുന്നു. കാഴ്‌ചപ്പെരുമയില്‍ തൃശ്ശൂര്‍ പൂരം മാത്രമേ നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കൂ.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട് 40 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 120 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|