English  |  Font  |  Site Map  |  Search
                 ഓച്ചിറക്കളി
                 

വേദി : പരബ്രഹ്മക്ഷേത്രം, ഓച്ചിറ, കൊല്ലം ജില്ല

വിഗ്രഹമില്ലാത്ത അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ്‌ ഓച്ചിറ പരബ്രഹ്മക്ഷേത്രം. കാണാവുന്ന ഒരു ആരാധനാമൂര്‍ത്തിയും ഇവിടെയില്ല. പരബ്രഹ്മ സങ്കല്‌പത്തെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. വ്യത്യസ്‌ത മതങ്ങളില്‍പ്പെട്ട നൂറു കണക്കിനാളുകള്‍ ദിനം പ്രതി പരബ്രഹ്മസന്നിധിയിലെത്തുന്നു. ക്ഷേത്രത്തിലെ ഉത്സവങ്ങളിലൊന്നാണ്‌ ഓച്ചിറക്കളി. വെള്ളവും ചെളിയും നിറഞ്ഞ വയലില്‍ ആളുകള്‍ ആക്രമണസ്വഭാവം കൂടാതെ തമ്മിലടിക്കുന്നതാണ്‌ ഈ അനുഷ്‌ഠാനപരമായ ഉത്സവ വിനോദം. നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തിയാണ്‌ ഈ യുദ്ധാനുകരണം നടക്കുന്നത്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഓച്ചിറ, നടക്കാനുള്ള ദൂരം മാത്രം.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 105 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ