English  |  Font  |  Site Map  |  Search
                 പായിപ്പാട്‌ വള്ളം കളി
                 

വേദി : പായിപ്പാട്‌, ഹരിപ്പാട്‌, ആലപ്പുഴ ജില്ല

ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി പായിപ്പാട്ടാറ്റില്‍ നടത്തുന്ന ജലോത്സവത്തിന്റെ അവസാന ദിവസമാണ്‌ പ്രസിദ്ധമായ വള്ളംകളി നടക്കുന്നത്‌. സമീപഗ്രാമങ്ങളില്‍ നിന്നുള്ള ചുണ്ടന്‍ വള്ളങ്ങളാണ്‌ കളിയില്‍ പങ്കെടുക്കുക. വള്ളം കളിക്കാര്‍ ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വന്ന്‌ ദൈവത്തെ വണങ്ങി പൂവും മാലയും വാങ്ങി വള്ളങ്ങളില്‍ ചാര്‍ത്തിയാണ്‌ മത്സരം തുടങ്ങുന്നത്‌. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിനു പുറമേ ജലഘോഷയാത്രയും നാടന്‍ കലകളും മറ്റുമുണ്ട്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :
ഹരിപ്പാട്‌ 5 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം, ആലപ്പുഴ നിന്ന്‌ 85 കി. മീ.





വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ