|
 |
വേദി : സ്വരാജ് റൗണ്ട്, തൃശ്ശൂര്‍ നഗരം
തൃശ്ശൂര്‍ നഗരത്തിന്റെ കേന്ദ്രഭാഗമായ സ്വരാജ് റൗണ്ടില്‍ (വടക്കുന്നാഥ ക്ഷേത്രത്തെ ചുറ്റി) ഓണക്കാലത്തു നടക്കുന്ന അസാധാരണമായൊരു വിനോദമാണ് പുലിക്കളി. ശരീരം മുഴുവന്‍ കടുവയുടെ രൂപം പെയിന്റു ചെയ്‌ത ആളുകള്‍ കൂട്ടമായി ചുവടുവച്ച് ആര്‍ത്തു വിളിച്ച് നീങ്ങുന്നു പുലിക്കളിയില്‍. നാലാം ഓണദിവസമാണ് നഗരത്തില്‍ പുലിയിറങ്ങുന്നത്. വിചിത്രമായ ഡിസൈനുകള്‍ ശരീരത്തില്‍ വരച്ചു ചേര്‍ക്കാന്‍ മനുഷ്യപ്പുലികള്‍ മത്സരിക്കുന്നു.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍, കഷ്ടിച്ച് ഒരു കിലോമീറ്റര്‍
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം, 58 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|