English  |  Font  |  Site Map  |  Search
                 തൈപ്പൂയ മഹോത്സവം, കൂര്‍ക്കഞ്ചേരി
                 

വേദി : ശ്രീ മഹേശ്വരക്ഷേത്രം, കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍

ശിവ-പാര്‍വതിമാരുടെ മകനായ സുബ്രഹ്മണ്യന്റെ തൈപ്പൂയ ഉത്സവം തൃശ്ശൂര്‍ നഗരപ്രാന്തത്തിലെ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തില്‍ ഏഴു ദിവസമായി ആഘോഷിക്കുന്നു. കാവടിയാട്ടമാണ്‌ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാവിലേ മുതല്‍ തുടങ്ങുന്ന കാവടിയാട്ടത്തില്‍ ഏതാണ്ട്‌ പത്തു സംഘങ്ങള്‍ പങ്കെടുക്കുന്നു. ഓരോ കാവടിസംഘത്തിലും 30 അമ്പലക്കാവടികളും 60 പൂക്കാവടികളും ഉണ്ടാവും. ആറു മുതല്‍ പത്തു വരെ അടി ഉയരമുള്ള ഒരു ക്ഷേത്രമാതൃകയാണ്‌ അമ്പലക്കാവടി. ഒരു പുരുഷന്‍ ഇത്‌ തോളിലേറ്റി നൃത്തം ചെയ്യുന്നു. പൂക്കള്‍ കൊണ്ടലങ്കരിച്ച്‌ വില്ലിന്റെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ളതാണ്‌ പൂക്കാവടി. ഉച്ചവരെ കാവടിയുണ്ടാവും. തുടര്‍ന്ന്‌ ആനയെഴുന്നള്ളത്ത്‌ നടക്കും. സന്ധ്യമുതല്‍ വീണ്ടും തുടങ്ങുന്ന കാവടിയാട്ടം പുലര്‍ച്ചയോളം തുടരും. വെടിക്കെട്ടോടെയാണ്‌ ഉത്സവസമാപനം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 2 കി. മീ.
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ