English  |  Font  |  Site Map  |  Search
                 തൃശ്ശൂര്‍ പൂരം
                 

വേദി : തേക്കിന്‍കാട്‌ മൈതാനം, തൃശ്ശൂര്‍

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ഉത്സവം തൃശ്ശൂര്‍ പൂരമായിരിക്കും. ആഗോളതലത്തില്‍ കീര്‍ത്തിയുണ്ട്‌ നാദവും ദൃശ്യവും കൈകോര്‍ക്കുന്ന ഈ ഉത്സവത്തിന്‌. ആയിരക്കണക്കിനാളുകള്‍ നാടിന്റെ നാനാഭാഗത്തു നിന്നായി പൂരം കാണാനെത്തുന്നു. വടക്കുന്നാഥക്ഷേത്ര പരിസരത്താണ്‌ പൂരം നടക്കുന്നത്‌. തിരുവമ്പാടി, പാറമേക്കാവ്‌ ഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരസ്വഭാവമുള്ള കുടമാറ്റമാണ്‌ പൂരത്തിന്റെ ആകര്‍ഷണങ്ങളിലൊന്ന്‌. ഇരുവശത്തുമായി 30 ആനകള്‍ അണിനിരക്കും. ഒന്നാംകിട വാദ്യകലാകാരന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളവും പഞ്ചവാദ്യവും പൂരത്തെ അവിസ്‌മരണീയമാക്കുന്നു. ഗംഭീരമായ വെടിക്കെട്ടാണ്‌ പൂരത്തിന്റെ മറ്റൊരു വിശേഷം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍, 1 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ