|
 |
വേദി : ശ്രീരുധിര മഹാകാളികാവ്, വടക്കാഞ്ചേരി, തൃശ്ശൂര്‍ ജില്ല
വടക്കാഞ്ചേരിയിലെ രുധിരമഹാകാളികാവിലെ ഉത്സവം ഉത്രാളിക്കാവ് പൂരം എന്നാണ് അറിയപ്പെടുന്നത്. എട്ടു ദിവസത്തെ ഉത്സവത്തില്‍ രാവും പകലും ആനയെഴുന്നള്ളത്തുകള്‍ നടക്കും. പൂരം നാളായ സമാപന ദിവസം നെറ്റിപ്പട്ടവും മുത്തുക്കുടയും വെഞ്ചാമരവും ആലവട്ടവും ചൂടിയ 21 ആനകള്‍ എഴുന്നള്ളത്തില്‍ പങ്കെടുക്കും. പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയും ഗംഭീരമായ വെടിക്കെട്ടും ഉത്രാളിക്കാവുപൂരത്തെ മഹാമേളയാക്കി മാറ്റുന്നു.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേ സറ്റേഷന്‍ : വടക്കാഞ്ചേരി
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂരില്‍ നിന്ന് 58 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|